എം-സോണ്‍ റിലീസ് – 1385
ത്രില്ലർ ഫെസ്റ്റ് – 20
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/02/Un-flic-725x1024.jpg?quality=100&f=auto)
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Jean-Pierre Melville |
പരിഭാഷ | അനൂപ് പി. സി |
ജോണർ | ക്രൈം, ത്രില്ലർ |
നന്നായി മഴ പെയ്യുന്ന ആ വൈകുന്നേരമായിരുന്നു അവർ നാലുപേരുംകൂടി ആ ബാങ്ക് കൊള്ള നടത്തുന്നത്. വിജയകരമായി കൊള്ള നടന്നെങ്കിലും അവരുടെ കൂട്ടത്തിലൊരാൾക്ക് മാരകമായി മുറിവേറ്റിരുന്നു. അയാളെ ഒരു ക്ലിനിക്കിൽ അഡ്മിറ്റ് ആക്കിയശേഷം ബാക്കിയുള്ളവരിവിടുന്ന് മുങ്ങി.ആ കൊള്ള അവർ നടത്തിയത് അതിനേക്കാൾ വലിയൊരു കൊള്ള ആസൂത്രണം ചെയ്യാൻ വേണ്ടി മാത്രമായിരുന്നു. പക്ഷേ അവർ ശ്രദ്ധിക്കാതെ പോയൊരു കാര്യമുണ്ടായിരുന്നു അവരുടെ പുറകെയുള്ളത് പോലീസ് കമ്മീഷണർ എഡ്വേർഡ് കോൾമാനാണെന്ന കാര്യം.