എം-സോണ്‍ റിലീസ് – 242

ഭാഷ | സ്പാനിഷ് |
സംവിധാനം | Alberto Rodríguez |
പരിഭാഷ | പ്രമോദ് നാരായണൻ |
ജോണർ | അഡ്വെഞ്ചർ, ക്രൈം, ഹൊറർ |
1980 കളിൽ നടക്കുന്ന കൊലപാതങ്ങളും അതിനെ അന്വേഷിച്ചെത്തുന്ന 2 പോലിസുക്കാരുടെയും കഥയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ശൈലിയിലും ജീവിതമുന്നേറ്റങ്ങളിലും രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നവരാണ് പെട്രോയും ജുഅനും. എല്ലാവരും മറന്നുതുടങ്ങിയ ഒറ്റപെട്ട ആ ചെറു നഗരത്തിലേക്ക് ജുഅനെയും പെട്രോയെയും ജോലിയിലുള്ള താക്കീതിന്റെ പേരിൽ അവിടത്തെ 2 പെണ്‍കുട്ടികളുടെ തിരോധാനത്തെപറ്റിയുള്ള കേസ് അന്വേഷിക്കാൻ അയക്കുന്നു. ജുഅനും പെട്രോയും കാണാതായ കുട്ടികളുടെ വീട്ടിൽ അന്വേഷിക്കുന്നു, എന്നാൽ അച്ഛനിൽ നിന്നും ഒരു അടഞ്ഞ സമീപനമാണ് ജുഅനും പെട്രോയും നേരിടുന്നത്. ഈ കുട്ടികളുടെ പോലെ തന്നെ വേറെയും പെണ്‍കുട്ടികൾ കാണാതായിട്ടുണ്ടെന്ന് അവർ മനസിലാക്കുന്നു. ആകെയുള്ള തെളിവായി അവർക്ക് കിട്ടുന്നത്, അവർ അവസാനമായി ഒരു കാറിൽ കയറിപ്പോയി എന്നുള്ളതാണ്. പിന്നീട് അവരുടെ ശവശരീരങ്ങൾ കണ്ടുകിട്ടുന്നു. രണ്ടുപേരും മരണത്തിനുമുൻപ് ശക്തമായ ബലാൽസംഘത്തിനു വിധേയമായിട്ടുണ്ടെന്നു പ്രേതപരിശോധനയിൽ വ്യക്തമാകുന്നു.