• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Finnish

Christmas Story / ക്രിസ്‌മസ്‌ സ്റ്റോറി (2007)

December 24, 2021 by Shyju S

എംസോൺ റിലീസ് – 2893 ഭാഷ ഇംഗ്ലീഷ് സംവിധാനം Juha Wuolijoki പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി 7.1/10 ക്രിസ്‍മസിന്റെ തലേന്ന് രാത്രിയിൽ ആരുടെയും കണ്ണിൽ പെടാതെ വീടുകളിൽ വന്ന് സമ്മാനങ്ങൾ വെച്ചിട്ട് പോവുന്ന സാന്താക്ലോസിനെപ്പറ്റി നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി ഫിന്നിഷ് ഭാഷയിൽ ഇറങ്ങിയ ചിത്രമാണ് Joulutarina / ക്രിസ്മസ് സ്റ്റോറി. ക്രിസ്‌മസ്‌ തലേന്ന് തന്റെ അച്ഛനെയും അമ്മയെയും കുഞ്ഞനിയത്തിയെയും നഷ്ടപ്പെട്ട് അനാഥനായ നിക്കോളാസ്, കുട്ടികളുടെ പ്രിയപ്പെട്ട സമ്മാന-വാഹകൾ […]

Black Ice / ബ്ലാക്ക് ഐസ് (2007)

February 18, 2020 by Shyju S

എം-സോണ്‍ റിലീസ് – 1383 ത്രില്ലർ ഫെസ്റ്റ് – 18 ഭാഷ ഫിന്നിഷ് സംവിധാനം Petri Kotwica പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ത്രില്ലർ 6.7/10 തനിക്ക് 40 വയസ് തികയുന്നയന്ന് തന്റെ ഭർത്താവൊരുക്കിയ ജന്മദിനാഘോഷത്തിനിടയിൽനിന്നാണ് ഡോക്ടർ സാറക്ക് ഭർത്താവിന്റെ വയലിൻ കെയ്‌സിന്റെ അറയിൽനിന്നും പകുതി ഉപയോഗിച്ച ഗർഭനിരോധന ഉറകളുടെ പാക്കറ്റ് ലഭിക്കുന്നത്. അതിനുപുറകേ അന്വേഷിച്ചിറങ്ങിയ സാറക്ക് തന്റെ ഭർത്താവിന് അയാളുടെയവിടെത്തന്നെ വിദ്യാർത്ഥിയായിരിക്കുന്ന ടുലിയുമായുള്ള ബന്ധം മനസിലാകുന്നു. വൈകുന്നേരങ്ങളിൽ സെൽഫ് ഡിഫൻസ് ക്ലാസ്സ്‌ നടത്താറുള്ള […]

The Other Side of Hope / ദി അദർ സൈഡ് ഓഫ് ഹോപ്പ് (2017)

April 23, 2018 by Nishad

എം-സോണ്‍ റിലീസ് – 713 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ കെ എം മോഹനൻ ജോണർ Comedy, Drama  7.2/10 ബർലിൻ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ഉൾപ്പെട്ടതും, നിരവധി അന്താരാഷട്രമത്സരങ്ങളിൽഇടം നേടുകയും ചെയ്ത സിനിമയാണ് ദി അദർ സൈഡ് ഓഫ് ഹോപ്. അകി കൌരിസ്മാക്കിയുടെതനതു ശൈലി കാണാനുള്ള ആകാംക്ഷയായിരിക്കാം ആദ്ധേഹത്തിന്‍റെലോകമെമ്പാടുമുള്ള പ്രേക്ഷകരെ സിനിമാ കൊട്ടകയിലേക്കെത്തിച്ചത്.അകി കൌരിസ്മാക്കി ലേബൽ സിനിമാസ്വാദകർ പണ്ടേ തിരിച്ചറിഞ്ഞതാണ്. അറബ് ലോകം കടന്നുപൊയ്‍ക്കൊണ്ടിരിക്കുന്ന തീവ്രവാദത്താൽ തകർന്നടിഞ്ഞ അവിടുത്തെസാധാരണ മനുഷ്യരുടെ തീക്ഷണമായ ജീവിതമാണ് സിനിമയുടെ ഇതിവൃത്തത്തിൽ […]

Ariel / ഏരിയല്‍ (1988)

July 10, 2017 by Rahul

എം-സോണ്‍ റിലീസ് – 457 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ മോഹനൻ കെം. എം ജോണർ കോമഡി, ക്രൈം, റൊമാൻസ് 7.5/10 വര്‍ക്കേഴ്സ് ട്രിലജിയിലെ രണ്ടാമതായി ഇറങ്ങിയ ചിത്രമാണ്‌ ഏരിയല്‍. കോള്‍ മൈന്‍ ജോലിക്കാരനായ ടൈസ്റ്റോ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . കോള്‍ മൈന്‍ ഫാക്റ്ററി അടച്ചു പൂട്ടിയപ്പോള്‍ ജോലി നഷ്ട്ടപ്പെട്ടവരില്‍ ടൈസ്റ്റോയും അയാളുടെ പിതാവും ഉണ്ടായിരുന്നു . ചുമ്മാ വെള്ളമടിച്ചു നടന്നു ജീവിതം നശിപ്പിക്കരുതെന്ന് ടൈസ്റ്റൊയെ ഉപദേശിച്ച ശേഷം പിതാവ് സ്വയം […]

The Man Without a Past / മാന്‍ വിത്തൗട്ട് എ പാസ്റ്റ് (2002)

July 9, 2017 by Rahul

എം-സോണ്‍ റിലീസ് – 456 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ മോഹനൻ കെ. എം ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 സിനിമയില്‍ സ്വതസിദ്ധമായ ശൈലിയും നിലപാടുകളും കൊണ്ട് ശ്രദ്ധേയനാണ് ഫിന്നിഷ് സംവിധായകനായ അകി കൗറിസ്മാകി. ഏകാകികളും ദരിദ്രരും താഴ്ന്നവര്‍ഗക്കാരുമായ നായികാനായകന്‍മാര്‍, സ്ഥിരം അഭിനേതാക്കള്‍, വിഷാദഛായയുള്ളതും എന്നാല്‍ പ്രസാദാത്മകവുമായ അന്തരീക്ഷം, ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന കറുത്ത ഹാസ്യം, ചിത്രീകരണത്തില്‍ പതിഞ്ഞ കീ ലൈറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇരുള്‍ പടര്‍ന്നതും നിഴല്‍ വീണുകിടക്കുന്നതുമായ ഫ്രെയിമുകള്‍, കറുപ്പിലലിഞ്ഞ് അവസാനിക്കുന്ന സീനുകള്‍, […]

The Match Factory Girl / ദി മാച്ച് ഫാക്റ്ററി ഗേള്‍ (1990)

May 26, 2017 by Rahul

എം-സോണ്‍ റിലീസ് – 436 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismaki പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, കോമഡി 7.6/10 അകി കൗരിസ്മാക്കി സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ ഫിന്നിഷ് ചിത്രമാണ് ‘ദി മാച്ച് ഫാക്റ്ററി ഗേള്‍’ (Tulitikkutehtaan tyttö). ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെ ജീവിതവും, തന്നെ ചതിച്ച പുരുഷനോടുള്ള അവളുടെ പ്രതികാരവുമാണ് ചിത്രത്തിന്റെ കഥ. പ്രധാന കഥാപാത്രമായ ഐരിസിനെ അവതരിപ്പിക്കുന്നത് ‘Kati Outinen’ ആണ്. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ […]

The Autopsy of Jane Doe / ദി ഓടോപ്സി ഓഫ് ജെയ്ൻ ഡോ (2016)

May 22, 2017 by Rahul

എം-സോണ്‍ റിലീസ് – 432 ഭാഷ ഫിന്നിഷ് സംവിധാനം André Øvredal പരിഭാഷ അഹമ്മദ് സൂരജ് ജോണർ ഹോറർ, മിസ്റ്ററി, ത്രില്ലർ 6.8/10 ആന്ദ്രേ ഔര്‍ദാല്‍ സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ് ‘ഓടോപ്സി ഓഫ് ജെയ്ന്‍ ഡോ’. ബ്രയാന്‍ കോക്സ്, എമില്‍ ഹിര്‍ഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അച്ഛനും മകനും ‘ജെയ്ന്‍ ഡോ’ എന്ന് വിളിക്കുന്ന ഒരു അജ്ഞാത സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം സമയത്ത് നേരിടേണ്ടി വരുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തില്‍ […]

The Cuckoo / ദി കുക്കൂ (2002)

April 7, 2017 by Rahul

എം-സോണ്‍ റിലീസ് – 410 ഭാഷ റഷ്യൻ, ഫിന്നിഷ്, സാമ്മി സംവിധാനം Aleksandr Rogozhkin പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ,വാർ,കോമഡി 7.8/10 രണ്ടാം ലോക മഹായിദ്ധത്തിന്റെ അവസാന നാളുകളിൽ നടക്കുന്ന സംഭവമായിട്ടാണ് കുക്കു ചിത്രീകരിച്ചിരിക്കുന്നത്. സോവിയ്റ്റ് യൂണിയനെതിരെ യുദ്ധം ചെയ്യുന്ന നാസി പട്ടളത്തിന്റെ ഭാഗമായി യുദ്ധം ചെയ്യുന്ന ഫിനിഷ് പടയാളിയും , സോവിയ്റ്റ് യൂണിയന്റെ റെഡ് ആർമിയിലെ ക്യാപ്റ്റനും സാമി ഗോത്രത്തിലെ ഗ്രാമിണ യുവതിയും അങ്ങനെ പരസ്പരം മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന മൂന്നു രാജ്യക്കാർ. ഒരു […]

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]