എം-സോണ്‍ റിലീസ് – 781 ഭാഷ ഫ്രഞ്ച് സംവിധാനം Anne Fontaine പരിഭാഷ സാദിഖ് വി.കെ. അൽമിത്ര ജോണർ ഡ്രാമ, ഹിസ്റ്ററി 7.3/10 ഭയവും വേദനയും അപമാനവും കടിച്ചമര്‍ത്തി ഒരു കോണ്‍വെന്റിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന കന്യാസ്ത്രീകളുടെ പൊള്ളിക്കുന്ന അനുഭവമാണ് ദി ഇന്നസെന്റ്സ് എന്ന ചിത്രം അവതരിപ്പിക്കുനത്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടതുകാരണം പോളണ്ടിലെ ഒരുകോണ്വെന്റിലെ നിരവവധി കന്യാസ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതും അവിടെയുള്ള പ്രസവിച്ച ഒരു സ്ത്രീയെ ശുശ്രൂഷിക്കാനായി എത്തുന്ന ഡോക്ടര്‍ മറ്റുള്ളവരെയും പരിചരിക്കാന്‍ തീരുമാനിക്കുന്നതുമാണ് സിനിമയുടെ […]
The Grand Illusion / ദ ഗ്രാന്റ് ഇല്യൂഷൻ (1937)
എം-സോണ്‍ റിലീസ് – 769 ഭാഷ ഫ്രെഞ്ച് സംവിധാനം Jean Renoir പരിഭാഷ അവര്‍ കരോളിന് ജോണർ ഡ്രാമ, വാർ 8.1/10 വിഖ്യാത ഫ്രഞ്ച് സംവിധായകൻ, ഷോൺ റെന്വായുടെ സംവിധാന മികവിൽ, 1937ൽ പുറത്ത് വന്ന ചിത്രമാണ് ദ ഗ്രാന്റ് ഇല്യൂഷൻ. ഒന്നാം ലോക മഹായുദ്ധകാലത്ത്, ജർമൻ തടവിലാക്കപ്പെടുന്ന ഫ്രഞ്ച് സൈനികരിലൂടെ… അവരുടെ രക്ഷപെടൽ ശ്രമങ്ങളിലൂടെ… യുദ്ധങ്ങളുടേയും, അതിർത്തികളുടേയും അർത്ഥശൂന്യത സംവിധായകൻ വരച്ചിടുന്നു. സ്ഥല-കാലങ്ങളെ ഭേദിക്കാനുള്ള പ്രമേയ തീവ്രതയും, ആഖ്യാന കൗശലവും ഈ ചിത്രത്തിനുണ്ട്. ലളിതമായ പ്രമേയത്തിനു […]
Diary of a Chambermaid / ഡയറി ഓഫ് എ ചേംബര്‍മൈഡ് (1964)
എം-സോണ്‍ റിലീസ് – 753 ഭാഷ ഫ്രെഞ്ച് സംവിധാനം Luis Bunuel പരിഭാഷ വെന്നൂര്‍ ശശിധരന് , പിഎ ദിവാകരന് ജോണർ ക്രൈം, ഡ്രാമ 7.5/10 ഫ്രാൻസിൽ 1930 കളിലെ പ്രക്ഷുബ്ദമായ രാഷ്ടീയാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. റാബോർ എന്ന പ്രഭുവിന്റെ ഭവനത്തിലേക്ക് പാരീസിൽ നിന്ന് സെലസ്ടിൻ എന്ന യുവതി വേലക്കാരിയായി ജോലിക്കെത്തൃന്നു. താമസിയാതെ തന്നെ മറ്റു ഭൃത്യരിൽ നിന്ന് പ്രഭു കുടുംബത്തിലെ അംഗങ്ങളുടെ സ്വഭാവ സവിശേഷതകളും, കുടുംബാന്തരീക്ഷവും അവൾ മനസ്സിലാക്കുന്നു. റാബോർ ഒരു അരവട്ട നാണെന്നും, മകളുടെ […]
Elevator to the Gallows / എലവേറ്റര്‍ റ്റു ദി ഗാലോസ് 1958)
എം-സോണ്‍ റിലീസ് – 750ക്ലാസ്സിക് ജൂണ്‍ 2018 – 4 ഭാഷ ഫ്രഞ്ച് സംവിധാനം ലൂയി മാൽ പരിഭാഷ പ്രവീൺ അടൂർ ജോണർ Crime, Drama, Thriller 8.0/10 പഴുതുകളടച്ചു ചെയ്ത ഒരു കൊലപാതകതം, തീർത്തും അപ്രതീക്ഷിതമായ രീതിയിൽ അതിന്റെ ചുരുളഴിയുന്നു. കാമുകി കാമുകന്മാരായ ജൂലിയനും ഫ്ലോറൻസും, ഫ്ലോറൻസിന്റെ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുന്നു. വിജയകരമായി ഇത് പൂർത്തിയാക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ജൂലിയന്‍ കഴിഞ്ഞു. എന്നാൽ ഇതിന് ശേഷം ഒരു ലിഫ്റ്റിൽ കുടുങ്ങുന്നതോടെ മുഴുവൻ കഥയും മാറി മറിയുന്നു. തികച്ചും […]
Eyes Without a Face / ഐസ് വിതൗട് എ ഫേസ് (1960)
എം-സോണ്‍ റിലീസ് – 749ക്ലാസ്സിക് ജൂണ്‍ 2018 – 3 ഭാഷ ഫ്രഞ്ച് സംവിധാനം Georges Franju പരിഭാഷ ശ്രീധർ ജോണർ Drama, Horror 7.7/10 ഷോൺ റെഡോന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജോർജ് ഫ്രാൻജു സംവിധാനം ചെയ്ത ഫ്രഞ്ച് ഹൊറർ ചിത്രമാണ് ഐസ് വിതൗട് എ ഫേസ്. പാരീസിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പ്ലാസ്റ്റിക് സർജൺ ആണ് ഡോക്ടർ ജൻസിയെർ. കാറപകടത്തിൽ പെട്ട് മുഖം നശിച്ചുപോയ തന്റെ മകൾക്കായി പുതിയ ഒരു മുഖം അന്വേഷിക്കുന്ന ഡോക്ടർ പരീക്ഷണങ്ങൾക്കായി […]
War Witch / വാര് വിച്ച് (2012)
എം-സോണ്‍ റിലീസ് – 708 ഭാഷ ഫ്രഞ്ച് , ലിങ്കാല സംവിധാനം Kim Nguyen പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ Drama, War 7.1/10 ആഭ്യന്തരയുദ്ധം രൂക്ഷമായ ഒരു ആഫ്രിക്കൻ രാജ്യത്താണ് കഥ നടക്കുന്നത്. വയറ്റിലുള്ള കുഞ്ഞിനോട് സ്വന്തം ജീവിതം കഥ പറയുകയാണ് കൊമോണ എന്ന പെൺകുട്ടി. അവളെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി വിമതർ കുട്ടി പട്ടാളക്കാരി ആക്കുന്നു. പിന്നങ്ങോട്ടുള്ള അവളുടെ ജീവിതം പ്രവചനാതീതമാണ്. ഒരു അദ്ഭുത സംഭവത്തിനൊടുവിൽ ശത്രുക്കളെവിടെന്ന് തിരിച്ചറിയാൻ കഴിയുന്ന മന്ത്രവാദിനിയാണ് അവളെന്ന് വിമതർ വിശ്വസിക്കുന്നു. അതിൽനിന്ന് […]
The Young Karl Marx / ദ യങ് കാള്‍ മാര്‍ക്സ് (2017)
എം-സോണ്‍ റിലീസ് – 673 ഭാഷ ജർമൻ, ഫ്രഞ്ച് സംവിധാനം Raoul Peck പരിഭാഷ ഉമ്മർ ടി. കെ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്സ്. കാള്‍ മാര്‍ക്സിലെ യഥാര്‍ഥ മനുഷ്യനെയും ദാര്‍ശനികനെയും അടുത്തുകാണാം ദ യങ് കാള്‍ മാര്‍ക്സ് എന്ന ചിത്രത്തില്‍. മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം അവതരിപ്പിക്കുന്ന ചിത്രമാണ് ഹൈത്തിയിലെ സംവിധായകനായ റൗള്‍ പെക്ക് സംവിധാനം ചെയ്ത ദ യങ് കാള്‍ മാര്‍ക്സ്. മാര്‍ക്സിന്റെ […]
120 Beats Per Minute / 120 ബീറ്റ്സ് പെര് മിനിറ്റ് (2017)
എം-സോണ്‍ റിലീസ് – 643 ഭാഷ ഫ്രഞ്ച് സംവിധാനം Robin Campillo പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.4/10 1990 കാലഘട്ടത്തിൽ എയ്ഡ്സ് പടർന്നു പിടിച്ചപ്പോൾ ധാരാളം ജീവിങ്ങൾ നഷ്ടപ്പെട്ടപ്പോൾ എയ്ഡ്സ് ബോധവൽക്കാരണത്തിനായി ആരംഭിച്ച ACT UP പാരീസ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റിയാണ് 120 BPM എന്ന ഫ്രഞ്ച് ചിത്രം പറയുന്നത്.. എയിഡ്സ് രോഗത്തിന്റെ കാരണങ്ങളും, പ്രതിവിധികളും, മരുന്നുകളും, അതിന്റെ സൈഡ് എഫക്ടസും, ലാബ് ടെസ്റ്റുകളും, ഹോമോസെക്ഷ്വലും, എല്ലാം വിശദമായി മുദ്രാവാക്യങ്ങളായും പാട്ടുകളുമായൊക്കെ ചിത്രത്തിൽ […]