എം-സോണ്‍ റിലീസ് – 1668
La Jetée / ലാ ജെറ്റേ (1962)
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Chris Marker |
പരിഭാഷ | എബിൻ ബാബു |
ജോണർ | ഷോർട്, ഡ്രാമ, റൊമാൻസ് |
1962ൽ ക്രിസ് മാർക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ ദുരന്തപശ്ചാത്തലത്തിൽ തന്റെ ഓർമ്മകൾ പര്യവേക്ഷണം ചെയ്യാൻ നിർബന്ധിതനായ ഒരു മനുഷ്യന്റെ കഥ പൂർണ്ണമായും നിശ്ചല ചിത്രങ്ങളിലൂടെ വിവരിക്കുകയാണ്. ടൈം ട്രാവൽ പ്രധാന കഥാപരിസരമായി വരുന്ന ഈ സയൻസ് ഫിക്ഷൻ ഫ്രഞ്ച് ചിത്രത്തിന്റെ ദൈർഘ്യം വെറും 28 മിനിറ്റ് മാത്രമാണ്.
Curfew / കർഫ്യു (2012)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Shawn Christensen |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | ഷോർട്, ഡ്രാമ |
2012ൽ ഷോൺ ക്രിസ്റ്റൻസൺ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഹ്രസ്വ ചിത്രമാണ് കർഫ്യൂ.
ആത്മഹത്യ ചെയ്യാൻ തുനിയുന്ന റിച്ചിക്ക് സഹോദരി മാഗിയിൽ നിന്ന് ഒരു ഫോൺ കോൾ വരുന്നു. അന്നൊരു ദിവസത്തേക്ക് മാഗിയുടെ മകളുടെ കാര്യങ്ങൾ ഒന്ന് നോക്കണം. റിച്ചിയും മാഗിയും തമ്മിൽ കുറച്ചു വർഷങ്ങളായി വഴക്കിലാണ്. എന്നിരുന്നും റിച്ചിയെത്തന്നെ അവൾ വിളിച്ചിരിക്കുന്നു. ചേച്ചിയുടെ മകളുമായി ചിലവഴിക്കുന്ന ആ ദിവസം റിച്ചിയുടെ ജീവിതം എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് 19 മിനിറ്റ് നീളമുള്ള ഹ്രസ്വ ചിത്രത്തിന്റെ ഉള്ളടക്കം.
85ആമത് ഓസ്കാർ അവാർഡിൽ ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം അവാർഡുൾപ്പെടെ 40ലധികം അവാർഡുകൾ നേടിയ ഈ ചിത്രം ചിന്തോദ്ദീപകമാണ്.