എം-സോണ്‍ റിലീസ് – 1520
Toy Story That Time Forgot/ ടോയ് സ്റ്റോറി ടൈം ഫോർഗോട്ട് (2014)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steve Purcell |
പരിഭാഷ | വിമൽ കൃഷ്ണൻ കുട്ടി |
ജോണർ | അനിമേഷൻ, ഷോർട്ട്ഫിലിം, അഡ്വഞ്ചർ, |
ബോണിയുടെ പാവയായ ട്രിക്സി വല്ലാത്ത വിഷമത്തിലാണ്. ജന്മനാ ദിനോസറായ ട്രിക്സിയെ ഇന്നേവരെ ദിനോസറാക്കി ബോണി കളിച്ചിട്ടില്ല. എന്നെങ്കിലും ഒരു ദിവസം അത് സംഭവിക്കുമെന്ന് കൂട്ടുകാർ ട്രിക്സിയെ സമാധാനിപ്പിക്കുന്നുണ്ട്. ബോണി, പ്ലേ ഡേറ്റിനായി മേസണിന്റെ വീട്ടിലേക്ക് പോയപ്പോൾ കൂട്ടിന് അവളുടെ പാവകളായ വുഡി, ബസ് ലൈറ്റ് ഇയർ, ട്രിക്സി, എയ്ഞ്ചൽ കിറ്റി, റെക്സ് എന്നിവരെയും എടുത്തു. പക്ഷേ മേസണ് ഇത്തവണ കൃസ്മസ്സിന് ഒപ്റ്റിമം എക്സ് എന്ന വീഡിയോ ഗെയിം സമ്മാനമായി കിട്ടിയതോടെ വുഡിയും സംഘവും റൂമിന്റെ മുക്കിലായി. മേസണിന്റെ പാവകളായ തങ്ങളുടെ കൂട്ടുകാരെ തിരഞ്ഞ ട്രിക്സിയും കൂട്ടരും, മേസണ് സമ്മാനമായി ലഭിച്ച ബാറ്റിൽസോർസ് എന്ന അന്യഗ്രഹജീവികളുടെ സെറ്റിലേക്ക് എത്തിപ്പെട്ടു. അവിടത്തെ കാവൽക്കാരും തലവനായ റെപ്റ്റിലസ് മാക്സിമസും വളരെ ഗൗരവത്തിലാണ് സംസാരിക്കുന്നതും പെരുമാറുന്നതും. അപ്പോൾ ട്രിക്സിയും തന്റെ കഥാപാത്രത്തെ അനശ്വരമാക്കാൻ ശ്രമിച്ചു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോഴാണ് അവർ അഭിനയിക്കുകയല്ല, കാര്യമായിട്ട് തന്നെയാണെന്ന് ട്രിക്സിയും കൂട്ടരും മനസ്സിലാക്കുന്നത്. തങ്ങൾ കളിപ്പാട്ടങ്ങളാണെന്നോ കുട്ടികൾക്ക് കളിക്കാൻ വേണ്ടി ജന്മമെടുത്തവരാണെന്നോ ഒന്നും ബാറ്റിൽസോറസിന് അറിയില്ല. ട്രിക്സിയുടെയും കൂട്ടുകാരുടെയും ജീവൻ ട്രിക്സിയുടെ കയ്യിലാണ്. യുദ്ധവും അക്രമവും ജീവശ്വാസമായി കരുതുന്ന ബാറ്റുൽസോർസുകൾക്കിടയിൽ അവൾ എന്തുചെയ്യുമെന്നാണ് കണ്ടറിയേണ്ടത്.
Frozen Fever/ ഫ്രോസൺ ഫിവർ (2015)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chris Buck |
പരിഭാഷ | വിമൽ കൃഷ്ണൻ കുട്ടി |
ജോണർ | അനിമേഷൻ, ഷോർട്ട്ഫിലിം, അഡ്വഞ്ചർ, |
ചെറിയ കുട്ടി ആയിരിക്കുന്ന സമയത്താണ് അവസാനമായി അന്നയുടെ പിറന്നാൾ വലിയ ആഘോഷമായി നടത്തിയിട്ടുള്ളത്. പിന്നീട് അവളുടെയും ചേച്ചി എൽസയുടെയും ഇടയിൽ സംഭവിച്ച പ്രശ്നവും അവരുടെ അച്ഛനമ്മമാരുടെ തിരോധാനവും രാജ്യം ഭരിക്കാൻ ആരുമില്ലാത്ത അവസ്ഥയുമൊക്കെയായി ഇന്നേവരെ അതിന് സാധിച്ചിരുന്നില്ല. ഇപ്പോൾ പ്രശ്നങ്ങളെല്ലാം അടങ്ങുകയും എൽസ അടച്ചിട്ട റൂമിൽ നിന്നിറങ്ങി രാജ്യം നല്ല രീതിയിൽ ഭരിക്കാൻ തുടങ്ങുകയും ചെയ്തതിനുശേഷമുള്ള അന്നയുടെ ആദ്യത്തെ പിറന്നാൾ നല്ല രീതിയിൽ തന്നെ ആഘോഷിക്കണമെന്ന് എൽസയ്ക്ക് നിർബന്ധം. എൽസ തന്റെ അധികാരപരിധിയിൽ വരുന്ന എല്ലാം ഉപയോഗിച്ച് പിറന്നാൾ മനോഹരമാക്കാൻ തന്നെ തീരുമാനിച്ചു. കൂട്ടിന് ക്രിസ്റ്റോഫും സ്വെന്നും ഒലാഫും ഉണ്ട്. ഗംഭീരമാക്കാനുള്ളതെല്ലാം ചെയ്തിട്ടുണ്ടെങ്കിലും എൽസയ്ക്ക് ചെറുതായി തണുപ്പടിച്ചു, ജലദോഷം പിടിച്ചു. അതോടെ എല്ലാം പാളി. പക്ഷേ അന്നയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഏറ്റവും മനോഹരമായ പിറന്നാളാഘോഷമായി മാറി അത്.
Ahalya/ അഹല്യ (2015)
ഭാഷ | ബംഗാളി |
സംവിധാനം | Sujoy Ghosh |
പരിഭാഷ | മുജീബ് സിപിവൈ |
ജോണർ | ഷോർട്ട്ഫിലിം, ത്രില്ലർ, |
14 മിനിറ്റുള്ള ഒരു ത്രില്ലർ ഷോര്‍ട്ട് ഫിലിമാണ് അഹല്യ. ഒരു മാൻ മിസ്സിംഗ് കേസ് അന്വേഷിക്കാനെത്തുന്ന പോലീസുകാരൻ ഒരു പ്രായമായ ആര്‍ട്ടിസ്റ്റിന്റെയും അദ്ദേഹത്തിന്റെ ചെറുപ്പക്കാരിയായ ഭാര്യയുടെയും വീട്ടിലെത്തുന്നു. അന്വേഷണത്തിനിടെ പോലീസുകാരൻ അനുഭവിക്കുന്ന ചില അപരിചിതമായ അനുഭവങ്ങളിലൂടെയാണ് ഷോട്ട് ഫിലിം മുന്നോട്ട് പോകുന്നത്. ഹിന്ദുപുരാണത്തിലെ ഒരാശയത്തെ വിദഗ്ധമായി ഉള്‍ച്ചേർത്തതാണ് ഈ ഷോര്‍ട്ട്ഫിലിമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഷോര്‍ട്ട് ഫിലിം കണ്ടു കഴിഞ്ഞാൽ ചില പുരാണങ്ങൾ ഒന്ന് തിരഞ്ഞുപോകേണ്ടിവന്നേക്കാം.
Chutney/ ചട്നി (2016)
ഭാഷ | ഹിന്ദി |
സംവിധാനം | Jyoti Kapur Das |
പരിഭാഷ | സജിൻ.എം.എസ് |
ജോണർ | ഷോർട്ട്ഫിലിം, കോമഡി, ഡ്രാമ, |
ജ്യോതി കപുർ ദാസ് എഴുതി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു ഷോർട്ട് ഫിലിം ആണ് ‘ചട്നി’.ബോളിവുഡ് താരങ്ങളായ ടിസ്കാ ചോപ്ര, ആദിൽ ഹുസൈൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതുവരെ 125 മില്യണിലേറെ വ്യൂവ്സ് നേടിക്കഴിഞ്ഞു.വെറും 17 മിനുറ്റ് മാത്രം ദൈർഖ്യമുള്ള ഈ ചിത്രം പ്രേക്ഷകരെ ഒരേ സമയം ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യും എന്നതിൽ സംശയമില്ല. 2017 ഫിലിം ഫെയർ അവാർഡ്സിൽ ചട്നി മികച്ച ഹ്രസ്വചിത്രത്തിനും മികച്ച നടിക്കുമുള്ള അവാർഡ് കരസ്ഥമാക്കിയട്ടുണ്ട്.