എം-സോണ്‍ റിലീസ് – 1847
Hair Love / ഹെയർ ലൗ (2019)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Matthew A. Cherry Everett Downing Jr. Bruce W. Smith |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | ആനിമേഷന്‍, ഷോർട്, കോമഡി |
സുരിയുടെ കാടൻ മുടി എങ്ങനെ വെച്ചാലും ഇരിക്കില്ല.കെട്ടാൻ പറ്റില്ല, റാ വെക്കാൻ പറ്റില്ല ഒന്നിനും നിവൃത്തിയില്ല.അമ്മയുടെ വീഡിയോ ട്യൂട്ടോറിയൽ നോക്കി മുടി കെട്ടാൻ 7 വയസുകാരിയ്ക്ക് ഒട്ടു പറ്റുന്നുമില്ല.എങ്ങനെ സുരി തന്റെ മുടി കെട്ടും?
പേരുപോലെ തന്നെ മുടിയെ പറ്റിയാണ് ചിത്രം.
92ആമത് ഓസ്കാർ അവാർഡ്സിൽ
ബെസ്റ്റ് ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള അവാർഡ് ലഭിച്ചത് 7 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിനാണ്.
ഹൃദയഹാരിയായ ഈ ഹ്രസ്വ ചിത്രം ജീവിതത്തിലെ മികച്ച 7 മിനിറ്റുകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നുറപ്പാണ്.
Dear Basketball / ഡിയർ ബാസ്കറ്റ്ബോൾ (2017)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Glen Keane |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | ആനിമേഷന്‍, ഷോർട്, ബയോഗ്രഫി |
പ്രശസ്ത അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ദ പ്ലെയേഴ്‌സ് ട്രിബ്‌യൂണിന് എഴുതിയ കത്തിനെ ആധാരമാക്കി 2017ൽ പുറത്തു വന്ന ഹ്രസ്വ ചിത്രമാണ് ഡിയർ ബാസ്‌കറ്റ്ബോൾ
ബാസ്കറ്റ്ബോളിനോടുള്ള തന്റെ അഭേദ്യമായ ബന്ധവും, അതിലേക്ക് എത്തിച്ചേർന്ന വഴികളും കോബി ബ്രയന്റ് തന്നെ വിവരിക്കുന്നു.ഒരു സ്പോർട്സ് സ്റ്റാറിന് അതിൽ നിന്ന് പിരിയുമ്പോൾ ഉണ്ടാവുന്ന വേദന പ്രേക്ഷകരിലേക്ക് സംവേദിപ്പിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
90ആമത് ഓസ്കാർ അവാർഡ്സിൽ ബെസ്റ്റ് ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള അവാർഡ്, സ്പോർട്സ് എമ്മി ഉൾപ്പെടെ ഈ ചിത്രം കരസ്‌ഥമാക്കിയിട്ടുണ്ട്.
Feast / ഫീസ്റ്റ് (2014)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Patrick Osborne |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | ആനിമേഷന്‍, ഷോർട്, കോമഡി |
തെരുവുനായ്ക്ക് ഒരു യജമാനനെ കിട്ടുന്നു.യജമാനനൊപ്പം സുഭിക്ഷമായി ഭക്ഷണം കഴിച്ചു ആഡംബരത്തിൽ പൊയ്ക്കൊണ്ടിരിക്കേ ഒരു വെയ്റ്റ്ട്രെസും ആയുള്ള പ്രേമബന്ധത്താൽ അയാളുടെ ഭക്ഷണങ്ങൾ മാറുന്നു.നായ്ക്ക് ഇത് അംഗീകരിക്കാൻ ആവുന്നുമില്ല.പിന്നീട് ഉടമയുടെയും നായയുടെയും ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
നായ്ക്കളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഈ ചിത്രം അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നു.87ആമത് ഓസ്കാർ അവാർഡ്സിൽ ബെസ്റ്റ് ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം ഈ ഹ്രസ്വ ചിത്രത്തിനാണ് ലഭിച്ചത്.
The Neighbors’ Window / ദി നെയ്ബേഴ്‌സ് വിൻഡോ (2019)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Marshall Curry |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | ആനിമേഷന്‍, ഷോർട്, ഡ്രാമ |
ദൈനംദിന ജീവിതം മടുത്ത ദമ്പതികളുടെ എതിർ വശത്തുള്ള ഫ്ലാറ്റിൽ മറ്റൊരു ദമ്പതികൾ വരുന്നു.അവരുടെ ജനാലയ്ക്ക് കർട്ടൻ ഇല്ലാത്തത് കൊണ്ട് ഇവിടുന്ന് അവിടെ നടക്കുന്നതെല്ലാം കാണാം.പക്ഷേ ഒരു ദിവസം രണ്ടു ഫ്ലാറ്റിലെയും സ്ത്രീകൾ നമ്മൾ ആഗ്രഹിക്കാത്ത ഒരു രീതിയിൽ കണ്ടുമുട്ടുന്നു.
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കി സമയം കളയുമ്പോൾ നമുക്ക് എന്തൊക്കെയാണെന്ന് നഷ്ടമാവുന്നതെന്ന് ഈ ചിത്രം പറഞ്ഞുവെക്കുന്നു.കാലത്തിന്റെ മൂടുപടം മറച്ച നഷ്ട യാഥാർഥ്യങ്ങളെ മനസിലാക്കാനും ഈ ചിത്രം നമ്മളെ സഹായിക്കുന്നു.
ഈ ചിത്രം ഒരു യഥാർത്ഥ കഥയെ അടിസ്‌ഥാനമാക്കി ഉള്ളതാണ്.2020ലെ ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ പുരസ്‌കാരം നേടിയ ചിത്രം, ഷോർട്ട് ഫിലിമുകൾ ഇതുവരെ പറയാത്ത വ്യത്യസ്തമായൊരു കഥയാണ് പറയുന്നത്.
Sintel / സിന്റൽ (2010)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Colin Levy |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | ആനിമേഷന്‍, ഷോർട്, ഫാന്റസി |
തന്റെ വളർത്തു ഡ്രാഗൻ ആയ സ്കേൽസിനെ തേടി സിന്റൽ ഒരു അപകടം നിറഞ്ഞ യാത്ര പോകുന്നു.പക്ഷേ അവളെ ആ വഴിയിൽ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ ആയിരുന്നു.ഒരു നിമിഷത്തെ പാകപ്പിഴ മൂലം കാര്യങ്ങൾ തകിടം മറിയുന്നു.സിന്റൽ പിന്നീട് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു.
15 മിനിറ്റ് ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന ഒരു ഫാന്റസി ചിത്രമാണ് സിന്റൽ. ഹോളിവുഡ് ആനിമേഷനോട് മുട്ടി നിൽക്കും വിധം തന്നെയാണ് ഇതിന്റെ ആനിമേഷൻ ചെയ്തിരിക്കുന്നത്.യൂറ്റൂബിൽ 5.2 മില്യൺ വ്യൂസ് ഉള്ള ഈ ചിത്രം ബ്ലെൻഡർ എന്ന സൗജന്യ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നിർമിച്ചതെന്നത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് ഉറപ്പാണ്.