എം-സോണ്‍ റിലീസ് – 1889
L’accordeur / ലക്കോർഡ്യൂർ (2010)
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Olivier Treiner |
പരിഭാഷ | ഷാരുൺ പി.എസ് |
ജോണർ | ഷോർട്, ഡ്രാമ, ത്രില്ലർ |
കരിയറിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷം പിയാനിസ്റ്റായ കഥാനായകൻ ഒരു കാര്യം തിരിച്ചറിയുന്നു.
എന്തെങ്കിലും നഷ്ടപ്പെടുമ്പോഴാണ് ആളുകൾ കൂടുതൽ പെർഫെക്ട് ആകുന്നത് എന്ന ധാരണ ജനങ്ങൾക്കുണ്ടെന്ന്. അന്ധനായ പിയാനിസ്റ്റിന് മറ്റുള്ളവരെക്കാൾ കൂടുതൽ അവസരങ്ങളും നേട്ടങ്ങളുമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ അന്ധനായി അഭിനയിക്കാൻ തീരുമാനിക്കുന്നു, പ്രതീക്ഷിച്ച പോലെ നേട്ടങ്ങളും ഉണ്ടാവുന്നു. എന്നാൽ ഒരു വൈകുന്നേരം പിയാനോ വായിക്കാനായി ഒരു മധ്യവയസ്‌കയുടെ വീട്ടിലേക്ക് കയറി ചെന്ന അയാൾ അറിഞ്ഞില്ല, അത് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന്.
ശ്രീറാം രാഘവന്റെ “അന്ധാധുൻ” എന്ന ചിത്രത്തിന് പ്രേരണയായ ഈ ഫ്രഞ്ച് ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ഒലിവിയർ ട്രൈനർ ആണ്.
Devi / ദേവി (2020)
ഭാഷ | ഹിന്ദി |
സംവിധാനം | Priyanka Banerjee |
പരിഭാഷ | ഷാരുൺ പി.എസ് |
ജോണർ | ഷോർട്, ഡ്രാമ |
ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സ്‌ത്രീകൾ ഒരുമിച്ച് താമസിക്കുന്ന വീട്ടിലേക്ക് പുതിയ ആൾ വരുന്നയിടത്താണ് കഥ തുടങ്ങുന്നത്. വീട്ടിൽ ഇപ്പോൾ തന്നെ ആളുകൾ നിറഞ്ഞിരിക്കുന്നു. പുതുതായി വരുന്നവരെ പാർപ്പിക്കാൻ ഇടമില്ല. പുതിയ ആളെ കയറ്റുന്നത് സംബന്ധിച്ച് അകത്തുള്ളവർ തമ്മിൽ അഭിപ്രായവിത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണമാണ് 13 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം.
കജോൾ, ശ്രുതി ഹാസൻ, നേഹ ധൂപിയ, നീന കുൽക്കർണി തുടങ്ങിവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് പ്രിയങ്ക ബാനർജിയാണ്. എത്രമാത്രം കറപിടിച്ച ലോകത്താണ് നാം ജീവിക്കുന്നതെന്ന് കാണിച്ച് തരുന്നുണ്ട് ഒരു വേദനയിൽ അവസാനിപ്പിച്ച ചിത്രത്തിന്റെ ക്ലൈമാക്സിലൂടെ സംവിധായിക. ആകെ ജനസംഖ്യയുടെ എൺപത് ശതമാനവും ദേവതകളെ ആരാധിക്കുന്ന ഒരു രാജ്യത്താണ് സ്‌ത്രീകൾക്കെതിരെ ഇത്തരം അക്രമങ്ങൾ നടക്കുന്നത് എന്ന് ഓർമിപ്പിക്കുന്നുമുണ്ട് ഈ കൊച്ചുചിത്രം.
Nefta Football Club / നെഫ്ത്ത ഫുട്ബാൾ ക്ലബ് (2018)
ഭാഷ | അറബിക് |
സംവിധാനം | Yves Piat |
പരിഭാഷ | ജോതിഷ് ആന്റണി |
ജോണർ | ഷോർട്, കോമഡി, ഡ്രാമ |
2018 ൽ ഫ്രഞ്ച് ഭാഷയിൽ Yves Piat ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് നെഫ്റ്റാ ഫുട്ബോൾ ക്ലബ്. ഓസ്കാർ നോമിനേഷൻ ഉൾപ്പടെ പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ ഹ്രസ്വചിത്രം വേദിയായി.
Kriti / കൃതി (2016)
ഭാഷ | ഹിന്ദി |
സംവിധാനം | Shirish Kunder |
പരിഭാഷ | ഗോകുൽ മുരളി |
ജോണർ | ഷോർട്, മിസ്റ്ററി, ത്രില്ലർ |
കൃതി 2016ൽ റിലീസ് ആയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിം ആണ്.കല്പന എന്ന തന്റെ സൈക്കാട്രിസ്റ്റിലൂടെ ലോകത്തെ വീക്ഷിക്കുന്ന സപൻ എന്ന വ്യക്തിയുടെ കഥയാണ് “കൃതി” പറയുന്നത്. 18 മിനിറ്റ് ഷോർട് ഫിലിം ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.