• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Arabic

The White Balloon / ദി വൈറ്റ് ബലൂൺ (1995)

September 12, 2017 by Rahul

എം-സോണ്‍ റിലീസ് – 489 ഭാഷ അറബിക് സംവിധാനം Jafar Panahi പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ, ഫാമിലി 7.7/10 ഭരണവ്യവസ്ഥയോടുള്ള എതിർപ്പ് മൂലം ഇറാൻ സർക്കാരിന്തലവേദനയുണ്ടാക്കി, വിലക്കും തടവും നേരിടുന്ന പ്രശസ്ത സംവിധായകൻ ജാഫർ പനാഹിയുടെ ആദ്യ ചലച്ചിത്രമായിരുന്നു THE WHITE BALLOON. ഇപ്പോൾ തടങ്കലിൽ കഴിയുന്ന പനാഹിക്ക് വേണ്ടിമറ്റൊരു പ്രശസ്ത സംവിധായകനായ അബ്ബാസ്‌ കിരിയോസ്ത്മി ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അവർ രണ്ടും ചേർന്നാണ് നിർമാണവും കൈകാര്യം ചെയ്തത്. ഇറാനിയൻ പുതുവർഷത്തെ […]

Clash / ക്ലാഷ് (2016)

August 21, 2017 by Rahul

എം-സോണ്‍ റിലീസ് – 482 ഭാഷ അറബിക് സംവിധാനം Mohamed Diab പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, വാർ, ത്രില്ലർ 7.5/10 മുഹമ്മദ്‌ ദിയാബ് സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഡ്രാമ-ത്രില്ലറാണ് ‘ക്ലാഷ്’. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നെല്ലി കരീം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2012 ല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദർഹുഡ് നേതാവ് മുഹമ്മദ് മുർസിക്ക് പട്ടാള അട്ടിമറിയിലൂടെ തന്റെ അധികാരം നഷ്ട്ടപ്പെടുകയുണ്ടായി. അതോടെ രാജ്യത്ത് ഒരു തരം അരാജകത്വം കത്തിപ്പടരാന്‍ […]

Theeb / തീബ് (2014)

January 14, 2016 by Shyju S

എം-സോണ്‍ റിലീസ് – 241 ഭാഷ അറബിക് സംവിധാനം Naji Abu Nowar പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 7.2/10 ഹവീതത് ഗ്രോത്രത്തിലെ ബദൂവിൻ ഷേയ്ക്കിന്റെ മക്കളിലൂടെയാണ് കഥയാരംഭിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് വഴികാട്ടിയായി പോവുന്നവരാണ് ബദൂവികൾ. സാഹോദര്യത്തിനും ആതിഥ്യമര്യാദക്കും പേരുകേട്ട ഇവരെത്തേടി ഒരു രാത്രി ബ്രിട്ടീഷ് ഓഫീസറായ എഡ്വേർഡും അറബ് വംശശജനായ മർജിയും വന്നെത്തുന്നു. തീർത്ഥാടക പാതയിലെ റോമൻ കിണറിനടുക്കലേക്ക് വഴികാട്ടിയായി ആരെയെങ്കിലും അയക്കാമോന്ന് അവർ ചോദിക്കുന്നു. ഷെയ്ക്കിന്റെ രണ്ടാമത്തെ മകനായ ഹുസൈൻ […]

Timbuktu / തിംബുക്തു (2014)

October 22, 2015 by Shyju S

എം-സോണ്‍ റിലീസ് – 222 ഭാഷ അറബിക് , ഫ്രഞ്ച് സംവിധാനം Abderrahmane Sissako പരിഭാഷ പ്രേമ ചന്ദ്രൻ. പി ജോണർ ഡ്രാമ, വാർ 7.1/10 പ്രാക്തനമായ ഇസ്ലാമിക സാംസ്കാരിക മഹിമയ്ക്ക് പുകൾപെറ്റ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ഉൾപ്പെട്ട തിംബുക്തു പ്രദേശം ഇസ്ലാമിക തീവ്രവാദികളുടെ ഹിംസാത്മകവും സങ്കുചിതവുമായ അധികാര പരീക്ഷണങ്ങൾക്ക് വേദിയായി. ഏപ്രിൽ 2012ൽ അൻസാറുദ്ദീൻ എന്നു പേരുള്ള തീവ്രവാദി വിഭാഗം ശരീഅത്ത് ഭരണം തിംബുക്തുവിൽ നടപ്പാക്കാൻ തുടങ്ങി. ഹ്രസ്വമെങ്കിലും നിഷ്ഠുരമായിരുന്ന തിംബുക്തുവിലെ ഇസ്ലാമിസ്റ്റ് ഭരണത്തിന്റെ ഹിംസാത്മകത […]

Omar / ഒമര്‍ (2013)

January 30, 2015 by Vishnu

എം-സോണ്‍ റിലീസ് – 113 ഭാഷ അറബിക്ക് സംവിധാനം Hany Abu-Assad പരിഭാഷ ഉമ്മര്‍ ടി. കെ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.5/10 തനിക്കറിയാവുന്നൊരു ലോകത്തെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് വരച്ചിടുകയാണ് അബു അസാദ്. പലസ്തീന്‍കാരായ അഭിനേതാക്കളും അണിയറക്കാരുമാണ് ചിത്രത്തില്‍ സഹകരിച്ചിരിക്കുന്നത് എന്നത് ഈ സിനിമയ്ക്ക് ഊര്‍ജ്ജവും തീവ്രതയും പകരുന്നുണ്ട്. ഒരിക്കലും തീരാത്ത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥപറയുകയാണ് ചിത്രം. അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. ഒരു വീട്, കാമുകി, കുടുംബം പിന്നെ പലസ്തീന്റെ […]

Lion of the Desert / ലയൺ ഓഫ് ദി ഡെസേർട്ട് (1980)

May 20, 2014 by Vishnu

എംസോൺ റിലീസ് – 58 ഭാഷ ഇംഗ്ലീഷ് & അറബിക് സംവിധാനം Moustapha Akkad പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.3/10 യൂറോപ്പിലെ സ്വന്തം അയൽ രാജ്യങ്ങളായ ബ്രിട്ടനും സ്പെയിനും ഫ്രാൻസും പോർച്ചുഗലും ഡച്ചും ജർമ്മനിയുമെല്ലാം ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും രാജ്യങ്ങളിൽ കോളനികൾ സ്ഥാപിച്ചു അവരുടെ അധീഷത്വം വിളിച്ചോതിയപ്പോഴൊക്കെ ആലസ്യത്തിലായിരുന്ന ഇറ്റലി, നൂറ്റാണ്ടുകൾ ലോകം അടക്കി ഭരിച്ച റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചക്കാരാവാൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സർവ്വ സന്നാഹങ്ങളുമായി […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 4
  • Go to page 5
  • Go to page 6

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]