എം-സോണ്‍ റിലീസ് – 2236
ഷോർട് ഫിലിം ഫെസ്റ്റ് – 10
Unarranged / അൺഅറേഞ്ച്ഡ് (2017)

ഭാഷ | ഹിന്ദി |
സംവിധാനം | Rahul Bhatnagar |
പരിഭാഷ | സജിൻ.എം.എസ് |
ജോണർ | കോമഡി, ഷോർട് |
കല്ല്യാണത്തിൻ്റെ തലേദിവസം തൻ്റെ ഭാവി വധുവിനെ ഒന്നു പരിചയപ്പെടാനായി വരൻ വധുവിൻ്റെ മുറിയിലേക്ക് എത്തുന്നു. പക്ഷെ വധുവിനാണെങ്കിൽ വിവാഹത്തോടു താൽപര്യവുമില്ല. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് അൺഅറേഞ്ച്ഡ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിെൻ്റ പ്രധാന ആകർഷണം പ്രധാന താരങ്ങളുടെ അസാധ്യ പ്രകടം തന്നെയാണ്.19 മിനിറ്റ് ഒട്ടും മടുപ്പില്ലാതെ കാണാനാവുന്നു ഒരു കൊച്ചു ചിത്രം.
ഷോർട് ഫിലിം ഫെസ്റ്റ് – 09
Pasta / പാസ്ത (2020)


ഭാഷ | ഹിന്ദി |
സംവിധാനം | Vibhuti Narayan |
പരിഭാഷ | സുദേവ് പുത്തൻചിറ |
ജോണർ | ഡ്രാമ, ഷോർട് |
ടിവി ആക്റ്റർമാരായ ശരദ് മൽഹോത്രയും മധുരിമ തുളിയും അഭിനയിച്ചു ഈ കഴിഞ്ഞ സെപ്റ്റംബറിൽ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസായ ഹ്രസ്വ ചിത്രമാണ് “പാസ്ത”.ഒരു മിനിറ്റ് സംസാരത്തിൽ അവസാനിക്കുന്ന പല പ്രശ്നങ്ങളും സംസാരിക്കാതെ ഊഹാപോഹങ്ങൾ വച്ചുകൊണ്ട് ഊതി വീർപ്പിക്കുന്നത് മൂലം കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല.പതിനാറു മിനിറ്റ് നീളുന്ന ഈ ഹ്രസ്വചിത്രം നല്ലൊരു സന്ദേശം കൂടിയാണ് ഇന്നത്തെ യുവകുടുംബങ്ങൾക്ക് നൽകുന്നത്.
ഷോർട് ഫിലിം ഫെസ്റ്റ് – 08
Daddy’s Girl / ഡാഡിസ് ഗേൾ (2020)


ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jed Hart |
പരിഭാഷ | ജോതിഷ് ആന്റണി |
ജോണർ | ഡ്രാമ, ഷോർട് |
Jed Hart സംവിധാനം ചെയ്ത്, 2020 പുറത്തിറങ്ങിയ ഒരു ഷോർട് ഫിലിമാണ് ഡാഡിസ് ഗേൾ. ജയിൽ ഗാർഡ് ആയ വിൻസെന്റ് തിരിച്ചു വീട്ടിലേക്ക് പോകും നേരം ഒരു സൈക്കിൾ റോഡിനു മധ്യേ കിടക്കുന്നത് കാണുകയും, അതിന്റെ ഉടമസ്ഥയായ കുട്ടിയെ അന്വേഷിച്ചു പോകുകയും ചെയ്യുന്നതാണ് ഈ ഹൊറർ ഹ്രസ്വചിത്രത്തിന്റെ കഥ.
ഷോർട് ഫിലിം ഫെസ്റ്റ് – 07
One-Minute Time Machine / വൺ-മിനിറ്റ് ടൈം മെഷീൻ (2014)


ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Devon Avery |
പരിഭാഷ | പരിഭാഷ 1 : ഹബീബ് ഏന്തയാർ പരിഭാഷ 2 : ജോതിഷ് ആന്റണി |
ജോണർ | കോമഡി, റൊമാൻസ്, ഷോർട് |
ഒരു വൺ മിനിട്ട് ടൈം മെഷീനിൻ്റെ സഹായത്തോടെ നിരവധി തവണ ടൈം ട്രാവൽ ചെയ്ത് നായകൻ തൻ്റെ പ്രണയം നായികയോട് പറയാൻ ശ്രമിക്കുന്നു. എന്നാൽ ഒരോ ടൈം ട്രാവലും അയാൾക്ക് തന്നെ തിരിച്ചടിയാകുന്നു. 6 മിനിറ്റുള്ള രസകരമായ ഒരു ഷോർട്ട് ഫിലിമാണ് വൺ-മിനിറ്റ് ടൈം മെഷീൻ.
ഷോർട് ഫിലിം ഫെസ്റ്റ് – 06
Cuerdas / ക്വെർദാസ് (2014)


ഭാഷ | സ്പാനിഷ് |
സംവിധാനം | Pedro Solís García |
പരിഭാഷ | ഫസലുറഹ്മാൻ. കെ |
ജോണർ | ആനിമേഷന്, ഡ്രാമ, ഷോർട് |
\\2019 ൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹ്രസ്വചിത്രം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ
2014 ൽ പുറത്തിറങ്ങിയ സ്പാനിഷ് ഹ്രസ്വ ചിത്രമാണ് “ക്വെർദാസ്“.
പെഡ്രോ സോളസ് ഗാർസിയാണ് ഈ ആനിമേഷൻ ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളത്. ഗുരുതര ശാരീരിക പരിമിതികളുള്ള അൺകുട്ടി ഒരു സ്കൂളിൽ വരുകയും, അവനെ നിഷേധിക്കപ്പെട്ട ലോകം എങ്ങനെ അനുഭവിക്കാമെന്ന് മരിയ എന്ന കൊച്ചു പെൺകുട്ടി അവനെ കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. മരിയ ഒഴികെ മറ്റെല്ലാ കുട്ടികളും അവനെ തീർത്തും അവഗണിച്ചപ്പോൾ, അവൾ അവനെ ഹൃദയത്തോട് ചേർക്കുന്നു. വെറും 10 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഹൃദയഹാരിയായ ഒരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.
2014 ലെ മികച്ച ആനിമേഷൻ ഷോർട്ട് ഫിലിമിനുള്ള ഗോയ അവാർഡും ഈ ഹ്രസ്വചിത്രം നേടി
ഷോർട് ഫിലിം ഫെസ്റ്റ് – 05
The Last Farm / ദി ലാസ്റ്റ് ഫാം (2004)


ഭാഷ | ഐസ്‌ലാൻഡിക് |
സംവിധാനം | Rúnar Rúnarsson |
പരിഭാഷ | ശ്രീബു കെ.ബി |
ജോണർ | ഡ്രാമ, ഷോർട് |
ഐസ്‌ലാൻഡിലെ വിദൂരമായ താഴ്‌വരയിൽ ജീവിക്കുന്ന വൃദ്ധ ദമ്പതികളിലൂടെയും അവരുടെ സഹായിയും അടങ്ങിയ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന 2004-ൽ പുറത്തിറങ്ങിയ ഐസ്‌ലാൻഡിക് ഹ്രസ്വചിത്രമാണ് ദി ലാസ്റ്റ് ഫാം. കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാടു ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന ചിത്രം കണ്ടറിയേണ്ട ഒന്നാണ്.
ഷോർട് ഫിലിം ഫെസ്റ്റ് – 04
Zero / സീറോ (2010)


ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Kezelos |
പരിഭാഷ | ഫസലുറഹ്മാൻ. കെ |
ജോണർ | ആനിമേഷന്, ഡ്രാമ, ഷോർട് |
ക്രിസ്റ്റഫർ കെസെലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ക്രിസ്റ്റീൻ കെസെലോസ് നിർമ്മിച്ച 2010 ഓസ്ട്രേലിയൻ സ്റ്റോപ്പ് മോഷൻ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് “സീറോ”.
സംഖ്യകളുടെ ലോകത്ത് ജനിച്ച അടിച്ചമർത്തപ്പെട്ട ഒരു പൂജ്യം നിശ്ചയദാർഢ്യം, ധൈര്യം, സ്നേഹം എന്നിവയിലൂടെ യാതൊന്നും യഥാർത്ഥത്തിൽ ഒന്നായിരിക്കില്ലെന്ന് കണ്ടെത്തുന്നു. ഇതാണ് ഈ ഹ്രസ്വ ചിത്രത്തിലെ ഇതിവൃത്തം.
ഷോർട് ഫിലിം ഫെസ്റ്റ് – 03
Room 8 / റൂം 8 (2013)


ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James W. Griffiths |
പരിഭാഷ | ഫസലുറഹ്മാൻ. കെ |
ജോണർ | ഡ്രാമ, ഫാമിലി, ഷോർട് |
ഓസ്കാർ ജേതാവായ തിരക്കഥാകൃത്ത് ജെഫ്രി ഫ്ലെച്ചറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ജെയിംസ് ഡബ്ല്യു ഗ്രിഫിത്സ് സംവിധാനം ചെയ്ത് 2013 പുറത്തിറങ്ങിയ 6 മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് “റൂം 8”.
ഭീകരമായ സോവിയറ്റ് ജയിലിന്റെ ഇടുങ്ങിയതും ഇരുണ്ടതുമായ ഒരു സെല്ലിലേക്ക് വലിച്ചെറിയപ്പെടുന്ന, ഒരു പുതിയ തടവുകാരൻ അവൻ അവിടത്തെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്നു. എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന് മാത്രമാണ് അവന്റെ മനസ്സിൽ, ആ ഇരുണ്ട തടവറക്കുള്ളിൽ അവനൊരു ചുവന്ന പെട്ടി കണ്ടെത്തുന്നു. ആ പെട്ടി തുറക്കാൻ ഒരുങ്ങുന്ന അവനെ അത് തനിക്ക് നല്ലതിനാവില്ലെന്ന് സഹതടവുകാരൻ ഓർമിപ്പിക്കുന്നു. അവൻ ആ പെട്ടി തുറക്കുമോ? ആ പെട്ടിയുടെ പിന്നിലുള്ള നിഗൂഢത എന്തായിരിക്കും? ഇതിനെല്ലാമുള്ള ഉത്തരം ഈ ഹ്രസ്വചിത്രം കണ്ടുതന്നെ അറിയുക.
2014 ലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള ബാഫ്ത പുരസ്കാരവും ഹ്രസ്വചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.
ഷോർട് ഫിലിം ഫെസ്റ്റ് – 02
Alternative Math / ആൾട്ടർനേറ്റീവ് മാത്ത് (2017)


ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Maddox |
പരിഭാഷ | പരിഭാഷ 1 : ഫസലുറഹ്മാൻ. കെ പരിഭാഷ 2 : ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | കോമഡി, ഷോർട് |
തെറ്റു ചെയ്തത് തെളിവോടെ കണ്ടുപിടിക്കപ്പെട്ടിട്ടും അതിനെ ന്യായീകരിക്കാൻ പിന്നിൽ ആളുണ്ടെങ്കിൽ അത് തെറ്റല്ലാതായിത്തീരുന്നതും ഒടുവിൽ വാദി പ്രതിയാവുന്നതും ഇപ്പോൾ സമൂഹത്തിൽ നാം കണ്ടുവരാറുള്ളതാണല്ലോ, അത്തരത്തിൽ ഒരു മാത്തമാറ്റിക്സ് ടീച്ചർക്കുണ്ടാവുന്ന ദുരനുഭവമാണ് “ആൾട്ടർനേറ്റീവ് മാത്”.
ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന ഈ ഹ്രസ്വചിത്രം ഒരു കിടിലൻ ട്വിസ്റ്റോടുകൂടിയാണ് അവസാനിക്കുന്നത്.
ഷോർട് ഫിലിം ഫെസ്റ്റ് – 01
Surgery / സർജറി (2015)


ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | George Clemens, Samuel Clemens |
പരിഭാഷ | വൈശാഖ് പി.ബി |
ജോണർ | ഹൊറർ, ഷോർട് |
വെറും 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഹൊറർ ഷോർട്ട് ഫിലിമാണ് സർജറി. ഷോ എന്ന ഒരു വ്യക്തിക്ക് നടത്തുന്ന ഒരു “ചെറിയ” സർജറിയാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥാതന്തു. നിരവധി ഹൊറർ ഫിലിം ഫെസ്റ്റിവലുകളിൽ ബെസ്റ്റ് ഷോർട്ട് ഫിലിമിനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഒന്നാണ് സർജറി. വയലൻസ് രംഗങ്ങൾ ഒരുപാട് ഉള്ളതിനാൽ പ്രായപൂർത്തി ആയവരും മനക്കട്ടിയുള്ളവരും മാത്രം ഇത് കാണുക.