• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Short Films Special Release – 8 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 8

December 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 2262

ഷോർട് ഫിലിം ഫെസ്റ്റ് – 07

Brentwood Strangler / ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ (2015)

പോസ്റ്റർ: ഷൈജു എസ്
ഭാഷഇംഗ്ലീഷ്
സംവിധാനംJohn Fitzpatrick
പരിഭാഷകൃഷ്ണപ്രസാദ്‌ പി ഡി
ജോണർകോമഡി, ഹൊറർ, ഷോർട്

8.3/10

Download

2015ൽ പുറത്തിറങ്ങിയ ത്രില്ലർ ഷോട്ട് ഫിലിം ആണ് ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ. ഡെയ്റ്റിന് കൂടെ വരുന്നയാൾ ഒരു കൊലയാളി ആണെങ്കിലോ? പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നാണ് ഈ 19 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോട്ട് ഫിലിം‌‌ പറയുന്നത്. പ്രേക്ഷക പ്രശംസ നേടിയ ഈ ഹ്രസ്വചിത്രത്തിന് DAM SHORT FILM FESTIVAL – NEVADAയിൽ നിന്ന് ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 06

Fauve / ഫൊവ് (2018)

പോസ്റ്റർ: ഷൈജു എസ്
ഭാഷഫ്രഞ്ച്
സംവിധാനംJeremy Comte
പരിഭാഷഹരിദാസ്‌ രാമകൃഷ്ണൻ
ജോണർഡ്രാമ, ഷോർട്

7.6/10

Download

2019 ലെ ഓസ്‌ക്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഷോർട്ട് ഫിലിമാണ്, ജെറമി കോമെറ്റ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ഫൊവ്’.
നിഷ്കളങ്കരായ രണ്ടു കുട്ടികൾ തമാശയായി തുടങ്ങിയ കളി അവരുടെ നിയന്ത്രണത്തിൽ നിന്നും വിട്ട് ഭീകരമായ അവസ്ഥയിൽ എത്തിച്ചേരുന്നു. ത്രില്ലർ മൂവി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ദൃശ്യാനുഭവമായിരിക്കും ഈ കൊച്ചു സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 05

Nayantara’s Necklace / നയൻതാരാസ് നെക്‌ലസ് (2014)

പോസ്റ്റർ: ഷൈജു എസ്
ഭാഷഹിന്ദി
സംവിധാനംJaydeep Sarkar
പരിഭാഷപ്രജുൽ പി
ജോണർഡ്രാമ, റൊമാൻസ്, ഷോർട്

7.1/10

Download

മുംബൈയിലെ ഒരു സാധാരണ വീട്ടമ്മയായ അൽകയും ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു വന്ന നയൻതാരയും സുഹൃത്തുക്കളാണ്. സ്വന്തം മക്കൾ വഴിയാണ് അവർ പരിചയപ്പെടുന്നത്. നയൻതാരയുടെ ആർഭാട ജിവിതം കണ്ട് അൽകയ്ക്ക് അവളെപ്പോലെയാകാൻ ആഗ്രഹമുണ്ട്. നയൻതാരയിലൂടെ അവൾ ഫേസ് ബുക്കിലെത്തുകയും അവിടെ അവളുടെ പഴയ സഹപാഠിയെ കണ്ടുമുട്ടുകയും ചെയ്യുന്നു. അവനെ കാണാൻ വേണ്ടി അവൾ നയൻതാരയെപ്പോലെ അണിഞ്ഞൊരുങ്ങി അവളുടെ നെക്ക്ലേസുമണിഞ്ഞ് പുറപ്പെടുന്നു. പിന്നീട് നടന്നത് നേരിൽ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 04

Mom Shamed For Breastfeeding / മോം ഷെയിംഡ് ഫോർ ബ്രെസ്റ്റ്ഫീഡിങ് (2020)

പോസ്റ്റർ: ഷൈജു എസ്
ഭാഷഇംഗ്ലീഷ്
സംവിധാനംDhar Mann
പരിഭാഷസമീർ
ജോണർഡ്രാമ, ഷോർട്
Download

പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഒരു വിമാനം.
മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനേയും കൊണ്ട് ഒരു അമ്മ കടന്നു വരുന്നു. കുഞ്ഞ് കരയാൻ തുടങ്ങുന്നു. അമ്മ അവിടെവെച്ച് കുഞ്ഞിനെ മുലയൂട്ടാൻ ശ്രമിക്കുന്നു. ഇതെല്ലാം കാണുന്ന വിമാനത്തിലെ ബാക്കിയാത്രക്കാർക്കൊന്നും പ്രശ്നമില്ലാഞ്ഞിട്ടും, ഒരു സ്ത്രീക്ക് മാത്രം ദേഷ്യം പിടിക്കുന്നു. തുടർന്ന് സംഭവിച്ചതറിയാൻ ഷോർട്ട് ഫിലിം കാണുക. മികച്ച ഒരു സന്ദേശം മുന്നോട്ടുവെക്കുന്ന മനോഹരമായ ഒരു ഹ്രസ്വചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 03

Memorable / മെമ്മറബിൾ (2019)

പോസ്റ്റർ: നിഷാദ് ജെ എന്‍
ഭാഷഫ്രഞ്ച്
സംവിധാനംBruno Collet
പരിഭാഷജോസഫ്
ജോണർആനിമേഷന്‍, ഡ്രാമ, ഷോർട്

8.0/10

Download

ഫ്രാൻസിലെ ഒരു ചിത്രകാരന് പ്രായം കൂടിവരും തോറും ചില മാറ്റങ്ങൾ സംഭവിക്കുന്നു. ക്രമേണ അത് അദ്ദേഹത്തിന്റെ കുടുംബത്തെയും ബാധിക്കുന്നു. അമേരിക്കൻ ചിത്രകാരനായ വില്യം ഊച്ചെർമൊളെൻ വരച്ച ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്രൂണോ കൊളെ സംവിധാനം ചെയ്ത ഈ ഹൃസ്വ സ്റ്റോപ്പ് മോഷൻ ആനിമേഷൻ ചിത്രത്തിന് 2019-ൽ ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 02

Laddoo / ലഡു (2019)

പോസ്റ്റർ: നിഷാദ് ജെ എന്‍
ഭാഷഹിന്ദി
സംവിധാനം Kishor Sadhwani, Sameer Sadhwani
പരിഭാഷസുദേവ് പുത്തൻചിറ
ജോണർഷോർട്
Download

യഥാർത്ഥത്തിൽ ഈശ്വരൻ ആരാണ്? നമ്മൾ ആരാധിക്കുന്ന എല്ലാ ദൈവങ്ങളും ഒന്നാണെന്നുള്ള തിരിച്ചറിവുണ്ടായാൽ ഇവിടെ മതത്തിന്റെ പേരിൽ യാതൊരു വിദ്വേഷങ്ങളും ഉണ്ടാവില്ല. പല പേരുകളിൽ ആളുകൾ വിളിക്കുന്ന ദൈവങ്ങൾ എല്ലാം ഒരാൾ തന്നെയാണെന്നുള്ള സത്യം ചെറിയൊരു ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ പറയുകയാണിവിടെ.
പലപ്പോഴും നമ്മളുടെ പ്രായവും പരിചയവും എല്ലാം നമ്മൾ തീരെ ചെറുതാണെന്ന് കരുതുന്നവരുടെ മുമ്പിൽ തകർന്നടിയുന്ന സാഹചര്യം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാവാം.ഒരറിവും ചെറുതല്ല. പറയുന്ന ആളുടെ വലുപ്പമോ പദവിയോ നോക്കാതെ പറയുന്നതിൽ കഴമ്പുണ്ടോ എന്നാണ് വിവേക മതികളായ ആളുകൾ ശ്രദ്ധിക്കേണ്ടത്.ഇന്നത്തെ കാലത്ത്‌ എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചെറുകഥ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 01

How Harry potter should have ended / ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ് (2011)

പോസ്റ്റർ: നിഷാദ് ജെ എന്‍
ഭാഷഇംഗ്ലീഷ്
സംവിധാനംDaniel Baxter
പരിഭാഷആദർശ് പ്രവീൺ
ജോണർആനിമേഷന്‍, കോമഡി, ഷോർട്

7.5/10

Download

ഹാരി പോട്ടർ സിനിമകളിൽ നിന്ന് കഥ സംഗ്രഹം ഉൾക്കൊണ്ട്‌, ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ എങ്ങനെ ആകാമായിരുന്നു എന്ന ചിന്തയിൽ നിന്ന് പിറവിയെടുത്ത ഹാരി പോട്ടർ അനിമേഷൻ ഷോർട് ഫിലിം ആണ് “ഹൗ ഹാരി പോട്ടർ ഷുഡ് ഹാവ് എൻഡഡ്.”

ഹാരി പോട്ടർ ആരാധകർക്ക് കൗതുകം തോന്നുന്ന വിധം മനോഹരമായി കഥ പറയാൻ ഈ ഹ്രസ്വചിത്രത്തിന് സാധിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Animation, Comedy, Drama, English, French, Hindi, Horror, Romance, Short Tagged: Adarsh Praveen, Joseph, Krishnaprasad PD, Prajul P, Samir, Sudev Puthanchira

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]