എം-സോണ് റിലീസ് – 2322
ഷോർട് ഫിലിം – 07
Talking Heads / ടോക്കിങ് ഹെഡ്സ് (1980)
ഭാഷ | പോളിഷ് |
സംവിധാനം | Krzysztof Kieslowski |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | ഡോക്യുമെന്ററി, ഷോർട് |
ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്?
മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയാണ് 1980 ൽ പുറത്തിറങ്ങിയ Gadajace glowy അഥവാ Talking Heads.
ഒരു വയസ്സുള്ള കുട്ടി മുതൽ നൂറ് വയസായ വൃദ്ധ വരെയുള്ള, വിവധ ജോലികൾ ചെയ്യുന്ന, സമൂഹത്തെ വ്യത്യസ്ത രീതിയിൽ നോക്കി കാണുന്ന ഓരോ വ്യക്തികളും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ വെളിവാകുന്നത് ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. 16 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഡോക്യുമെൻ്ററിയിലൂടെ, പ്രായം കൂടുംതോറും കൈവരുന്ന പക്വതയും, ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും കാഴ്ചക്കാരന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു.
ഷോർട് ഫിലിം – 06
Ground Zero / ഗ്രൗണ്ട് സീറോ (2021)
ഭാഷ | കൊറിയൻ |
സംവിധാനം | Ji-yong Kim |
പരിഭാഷ | ജിതിൻ. വി, അക്ഷയ് ആനന്ദ് |
ജോണർ | ആക്ഷൻ, ഷോർട് |
കാങ്ജേ മായെ (ഡോൺ ലീ) എന്ന തടവുകാരനെ മറ്റ് തടവുകാർ കൊല്ലാൻ വരുന്നതും, അവിടുള്ള പോലീസ് ഉദ്യോഗസ്ഥർ അതിന്റെ വീഡിയോ റെക്കോർഡ് ചെയ്യുന്നതോടെയാണ് കഥ തുടങ്ങുന്നത്.
ലോകമെമ്പാടും ആരാധകരുള്ള Pubg ഗെയിമിന്റെ ഉറവിടത്തിന് ആധാരമായ “ഗോർഗ് ടേപ്പിന്റെ” ഉത്ഭവമാണ് ഈ ഷോർട് ഫിലിമിന്റെ ആധാരം. കൊറിയൻ ആരാധകർക്ക് പ്രിയങ്കരനായ ഡോൺ ലീ / മാ ഡോങ്സോക്കാണ് ഇതിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. Pubg ആരാധകർക്ക്, ആ ഗെയിമിന്റെ ആവിർഭാവത്തെക്കുറിച്ച് അറിയാൻ ഈ ഷോർട് ഫിലിം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഷോർട് ഫിലിം – 05
The Present / ദി പ്രെസന്റ് (2020)
ഭാഷ | അറബിക്, ഇംഗ്ലീഷ് |
സംവിധാനം | Farah Nabulsi |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഡ്രാമ, ഷോർട് |
ഫറാ നബുൾസിയുടെ സംവിധാനത്തിൽ 2020 ൽ പുറത്തിറങ്ങിയ ഷോർട് ഫിലിമാണ് ‘ദി പ്രെസന്റ്’. പാലസ്തീനിലെ ഒരു വിഭാഗം ജനതയുടെ ദയനീയ അവസ്ഥ ചൂണ്ടികാണിക്കുന്ന ഈ കൊച്ചു ചിത്രത്തിന് ഓസ്കാർ നോമിനേഷൻ വരെ ലഭിച്ചു. കൂടാതെ ഒട്ടനേകം മറ്റു പുരസ്കാരങ്ങളും സ്വന്തമാക്കി.
മകളുമൊത്ത് ഭാര്യക്ക് സമ്മാനം വാങ്ങിക്കാൻ പുറത്തേക്ക് പോകുന്ന ഭർത്താവ്. പോകുന്ന വഴിയിൽ അവർ നേരിടുന്ന പ്രശ്നങ്ങളുമായിട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഷോർട് ഫിലിം – 04
Superman/Shazam!: The Return of Black Adam / സൂപ്പർമാൻ/ഷസാം!: ദി റിട്ടേൺ ഓഫ് ബ്ലാക്ക് ആഡം (2010)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Joaquim Dos Santos |
പരിഭാഷ | ജെറിൻ ചാക്കോ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഷോർട് |
Billy Batson എങ്ങനെ Captain Marvel ആയി എന്നുള്ള കഥയാണ് ഡീസിയുടെ ഈ ഷോർട്ഫിൽം പറയുന്നത്. അനാഥനായ ബില്ലിയെ പറ്റി ക്ലാർക് കെന്റ് ഒരു ആർട്ടിക്കിൾ എഴുതാൻ തീരുമാനിക്കുന്നു. ഒരു കോഫീ ഷോപ്പിൽ വെച്ച് അവർ സംസാരിക്കുമ്പോൾ അവിടേക്ക് ബ്ലാക്ക് ആദം എത്തുന്നു. ആദത്തിന്റെ ലക്ഷ്യം കൊച്ചു ബില്ലിയെ കൊല്ലുക എന്നതാണ്. എന്തിനു? സൂപ്പർമാൻ ബില്ലിയെ രക്ഷിച്ചുവോ? ബില്ലിക്ക് സൂപ്പർപവറുകൾ എങ്ങനെ കിട്ടി എന്നുള്ളതാണ് ബാക്കി കഥ.
ഡീസിയുടെ ആനിമേറ്റഡ് സിനിമകളിൽ ക്യാപ്റ്റൻ മാർവലിന്റെ ഒറ്റയ്ക്കുള്ള സിനിമയില്ല. ആകെയുള്ളത് ഈയൊരു ഷോകേസ് മാത്രമാണ്. ഇരുപതു മിനിറ്റ് മാത്രം ദൈർഘ്യം ഉള്ള കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ നല്ലൊരു ഷോർട്ട് ഫിലിം.
കടപ്പാട്: SIDY’Z WORLD OF CINEMA.
ഷോർട് ഫിലിം – 03
Uss Din / ഉസ്സ് ദിൻ (2010)
ഭാഷ | ഹിന്ദി |
സംവിധാനം | Vikram Gupta |
പരിഭാഷ | ടിറ്റോ ജോയി |
ജോണർ | ഡ്രാമ, ഫാമിലി, ഷോർട് |
സോനാൽ ജോഷി രാജ്കുമാർ റാവു എന്നിവരെ മുഖ്യകഥാപത്രങ്ങളാക്കി വിക്രം ഗുപ്ത ഒരുക്കിയ ഒരു ഷൊർട് സിനിമയാണ് “ഉസ്സ് ദിൻ”
ചെറിയ കാര്യങ്ങളോടുള്ള മനുഷ്യരുടെ സമീപനം എങ്ങനെ വലിയ വിപത്തുകളിൽ ചെന്നെത്തുന്നു യുദ്ധങ്ങൾ ഓരോ രാജ്യത്തെ ജനങ്ങളെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നു ഇതുകൊണ്ട് ആർക്കൊക്കെയാണ് നേട്ടം എന്നൊക്കെയുള്ള കാര്യങ്ങൾ രണ്ട് കുടുംബാഗങ്ങളുടെ പശ്ചാത്തലത്തിൽ സംവിധായകൻ പ്രേക്ഷകരോട് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നു
ഷോർട് ഫിലിം – 01
Puss in Boots: The Three Diablos / പുസ്സ് ഇൻ ബൂട്ട്സ് ദി ത്രീ ഡിയാബ്ലോസ് (2012)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Raman Hui |
പരിഭാഷ | സുഹൈൽ സുബൈർ |
ജോണർ | ആനിമേഷന്, ഷോർട്, അഡ്വഞ്ചർ |
പുസ്സ് ഇൻ ബൂട്ട്സ് ദി ത്രീ ഡിയാബ്ലോസ്.
നാടോടിക്കഥകളിലെ കഥാപാത്രമായ ബൂട്ട് ധരിച്ച പൂച്ചയെ പ്രധാനകഥാപാത്രമാക്കി ഡ്രീം വർക്സ് നിർമ്മിച്ച പുസ്സ് ഇൻ ബൂട്സ് എന്ന സിനിമയെ ആസ്പദമാക്കിയുള്ള ഷോർട് ആനിമേറ്റഡ് മൂവി ആണ് ഇത്. രാജകുമാരിയുടെ മരതക രത്നം തിരികെയെടുക്കാൻ മൂന്ന് പൂച്ചക്കുഞ്ഞുങ്ങളുടെ സഹായത്തോടെ പുസ്സ് പോകുന്നതാണ് സിനിമയുടെ കഥ.
How the Dark Knight Should Have Ended / ഹൗ ദി ഡാർക്ക് നൈറ്റ് ഷുഡ് ഹാവ് എൻഡഡ്
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Daniel Baxter |
പരിഭാഷ | അഖിൽ ആന്റണി |
ജോണർ | ആനിമേഷന്, കോമഡി, ഷോർട് |
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ബാറ്റ്മാൻ ട്രിയോളജിയിലെ രണ്ടാമത്തെ ചിത്രമായ ദി ഡാർക്ക് നൈറ്റ് – ലെ പ്രധാനപ്പെട്ട രംഗങ്ങൾ എങ്ങനെ അവസാനിപ്പിക്കാമായിരുന്നു എന്ന ചിന്തയിൽ ഉണ്ടായ ഒരു അനിമേ ക്രിയേഷനാണ് ഹൗ ദി ഡാർക്ക് നൈറ്റ് ഷുഡ് ഹാവ് എൻഡഡ്.