• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Short Films Special Release – 6 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 6

November 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 2204

ഷോർട് ഫിലിം ഫെസ്റ്റ് – 12

Dara / ദാര (2007)

പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷഇന്തോനേഷ്യൻ
സംവിധാനംKimo Stamboel, Timo Tjahjanto
പരിഭാഷമിഥുൻ എസ് അമ്മൻചേരി
ജോണർകോമഡി, ഹൊറർ, ഷോർട്

7.2/10

Download

2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ പൂർണ്ണരൂപമാണ് 2009 ൽ ഇതേ സംവിധായകർ തന്നെ സംവിധാനം നിർവ്വഹിച്ച് പുറത്തുവന്ന “മകാബ്ര“.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 11

Assassin’s Creed: Embers / അസാസിൻസ് ക്രീഡ്: എംബർസ് (2011)

പോസ്റ്റർ: ഷൈജു എസ്
ഭാഷഇംഗ്ലീഷ്
സംവിധാനംLaurent Bernier
പരിഭാഷആഷിക് മുഹമ്മദ്
ജോണർആക്ഷൻ, ആനിമേഷന്‍, ഷോർട്

7.6/10

Download

അസാസിൻസ് ക്രീഡ് ഗെയിം സീരീസിലെ ലോകമെമ്പാടും ആരാധകരുള്ള ഒരു ഇതിഹാസതുല്യ കഥാപാത്രമാണ് എസിയോ ഓഡിത്തോറെ ദാഫിറെൻസെ. ഒരു അസ്സാസിൻ എന്ന നിലയിലുള്ള തന്റെ ജീവിതം അവസാനിപ്പിച്ച ശേഷം ഭാര്യക്കും മകൾക്കുമൊപ്പം ഒരു ഗ്രാമത്തിൽ ജീവിതം നയിക്കുകയാണ് എസിയോ . അങ്ങനെയിരിക്കെ ചൈനയിൽ നിന്നും ഷാവോ യുൻ എന്ന ഒരു പെൺകുട്ടി എസിയോയുടെ അടുക്കലെത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് 2011 ൽ UB Soft യൂട്യൂബിൽ റിലീസ് ചെയ്ത ഈ ഷോർട് മുവിയിൽ ഉള്ളത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 10

Kheer / ഖീർ (2017)

പോസ്റ്റർ: ഷൈജു എസ്
ഭാഷഹിന്ദി
സംവിധാനംSurya Balakrishnan
പരിഭാഷസജിൻ എം.എസ്
ജോണർഷോർട്, റൊമാൻസ്

6.3/10

Download

പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേർ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആണ് ഖീർ. പ്രണയം, സൗഹൃദം എന്നീ വികാരങ്ങൾ രണ്ടു തലമുറകൾ നോക്കി കാണുന്നതിലുള്ള വ്യത്യാസം ഹൃദയസ്പർശിയായ രീതിയിൽ 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 09

Love Buzz / ലൗ ബസ് (2019)

പോസ്റ്റർ: ഷൈജു എസ്
ഭാഷകൊറിയൻ
സംവിധാനംHyeon-ho Jang
പരിഭാഷഅതുൽ
ജോണർഫാന്റസി, ഷോർട്

7.8/10

Download

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കിം ജി വു എന്ന പെൺകുട്ടി ഭാവിയിൽ നിന്നും വന്ന തന്റെ മകനെ കണ്ടുമുട്ടുന്നു. പിന്നീട് നടക്കുന്ന കഥയാണ് ഈ മിനി ഡ്രാമ പറയുന്നത്. വെറും 30 മിനിറ്റ് കൊണ്ട് കണ്ടു തീർക്കാവുന്ന മിനി ഡ്രാമ വിഭാഗത്തിലാണ് ഈ ഡ്രാമ ഉൾപ്പെടുന്നത്. ഡ്രാമ നിർമിച്ചത് മൂവി പ്ലേയലിസ്റ്റ് ആണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 08

The Present / ദി പ്രസന്റ് (2014)

പോസ്റ്റർ: ഷൈജു എസ്
ഭാഷഇംഗ്ലീഷ്
സംവിധാനംJacob Frey
പരിഭാഷപരിഭാഷ 1: ജോതിഷ് ആന്റണി
പരിഭാഷ 2: ആദർശ് അച്ചു
ജോണർആനിമേഷന്‍, കോമഡി, ഷോർട്

7.5/10

Download

ജേക്കബ് ഫ്രേ സംവിധാനം ചെയ്ത് രചിച്ചതും മർകസ് ക്രാൻസ്‌ലറുമായി ചേർന്ന് എഴുതിയതുമായ 2014 ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ദി പ്രസന്റ്. ഫാബിയോ കോലയുടെ കോമിക്ക് സ്ട്രിപ്പായ “പെർഫെനോ” അടിസ്ഥാനമാക്കിയുള്ളതാണ് ഈ അനിമേഷൻ ഷോർട്ട് ഫിലിം.വെറും 4മിനിറ്റ് ദൈർഖ്യമുള്ള ഈ ഷോർട്ട് ഫിലിമിന് കിട്ടിയ അവാർഡുകളുടെ ഏണ്ണം 77.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 07

Toy Story Toons: Partysaurus Rex / ടോയ് സ്റ്റോറി ടൂൺസ്: പാർട്ടിസോറസ് റെക്സ് (2012)

പോസ്റ്റർ: ഷൈജു എസ്
ഭാഷഇംഗ്ലീഷ്
സംവിധാനംMark A. Walsh, Dylan Brown
പരിഭാഷവിഷ്ണു പ്രസാദ്
ജോണർആനിമേഷന്‍, കോമഡി, ഷോർട്

7.5/10

Download

ടോയ് സ്റ്റോറി ടൂൺസ് പരമ്പരയിലെ മൂന്നമത്തേതും അവസാനത്തേതുമായ ഷോർട് ഫിലിമാണ് ടോയ് സ്റ്റോറി ടൂൺസ്: പാർട്ടിസോറസ് റെക്സ്.
കൂടെയുള്ള കളിപ്പാട്ടങ്ങൾ ബബിൾസ് പറത്തി കളിക്കുമ്പോൾ, റെക്സ് വന്ന് അത് പൊട്ടിക്കുന്നു, എല്ലാവരും റെക്സിനെ “പാർട്ടിപൂപ്പർ റെക്സ്” എന്ന് വിളിച്ചു കളിയാക്കുന്നു. ആ സമയം ബോണി കുളിക്കാനായി കളിപ്പാട്ടം എടുക്കാൻ വരുമ്പോൾ മറ്റു കളിപ്പാട്ടങ്ങൾ റെക്സിനെ തനിച്ചാക്കി ചിതറി ഓടി രക്ഷപ്പെടുന്നു. ബോണി ആ സമയം കയ്യിൽ കിട്ടിയ റെക്സിനെയും എടുത്തു കുളിക്കാൻ പോകുന്നു.

ബോണി കുളി കഴിഞ്ഞ്, റെക്സിനെ ബാത്രൂമിൽ തന്നെ വെച്ചിട്ടു പോകുന്നു. അവിടെവെച്ച് റെക്സിന് പുതിയ സുഹൃത്തുക്കളെ കിട്ടുന്നതും അവരുമായി ചേർന്ന് അടിച്ചു പൊളിക്കുന്നതുമാണ് ബാക്കി കഥ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 06

Make Me A Sandwich / മേക്ക് മീ എ സാൻഡ്‌വിച്ച് (2019)

പോസ്റ്റർ: ഷൈജു എസ്
ഭാഷഇംഗ്ലീഷ്
സംവിധാനംDenman Hatch
പരിഭാഷജോതിഷ് ആന്റണി
ജോണർഹൊറർ, ഷോർട്

6.9/10

Download

Denman Hatch ന്റെ സംവിധാനത്തിൽ 2019- ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ഷോർട്ട് ഫിലിം ആണ് മേക്ക് മീ എ സാൻഡ്വിച്ച്.
ഇതിലെ കഥാപാത്രമായ ഭർത്താവ് തന്റെ ഭാര്യയോട് നിരന്തരം സാൻവിച്ച് തയ്യാറാക്കാൻ ആവിശ്യപെടുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് ഇതിന്റെ കഥ

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 05

“I have a Dream” Speech by Martin Luther King Jr. / “ഐ ഹാവ് എ ഡ്രീം” സ്‌പീച്ച് ബൈ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ

പോസ്റ്റർ: ഷൈജു എസ്
ഭാഷഇംഗ്ലീഷ്
പരിഭാഷഅനൂപ് പി. സി
ജോണർഷോർട്
Download

ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട പ്രഭാഷകരിൽ ഒരാളാണ് മാർട്ടിൻ ലൂഥർ കിങ്. 1963 ഓഗസ്റ്റ് 28 പ്രഭാഷണങ്ങളുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ദിനമാണ്. അന്നാണ് ലിങ്കൺ സ്ക്വയറിൽ വിഖ്യാതമായ ‘I have a dream’ അഥവാ എനിക്ക് ഒരു സ്വപ്നമുണ്ട് എന്ന പ്രഭാഷണം നടന്നത്. ജനലക്ഷങ്ങളെ ആവേശഭരിതരാക്കിയ ഈ പ്രഭാഷണത്തിൽ അദ്ദേഹം ഉപയോഗിച്ച വാചകങ്ങൾ ഇന്നും പ്രചോദനാത്മകമാണ്..

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 04

Special Day / സ്പെഷ്യൽ ഡേ (2020)

പോസ്റ്റർ: ഷൈജു എസ്
ഭാഷഹിന്ദി
സംവിധാനംAjay Shivan
പരിഭാഷസഞ്ജയ് എം. എസ്
ജോണർഡ്രാമ, ഷോർട്
Download

2020ൽ യുട്യൂബിൽ റിലീസ് ചെയ്ത ഒരു ഷോർട് ഫിലിമാണ് ‘സ്പെഷ്യൽ ഡേ’.

അമ്മയും മകനും തമ്മിലുള്ള സ്നേഹം വിഷയമാക്കിയ 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം കണ്ടുകഴിയുമ്പോൾ നിങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കും

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 03

Devi / ദേവി (2020)

പോസ്റ്റർ: ഷൈജു എസ്
ഭാഷഹിന്ദി
സംവിധാനംPriyanka Banerjee
പരിഭാഷഹരിദാസ്‌ രാമകൃഷ്ണൻ
ജോണർഡ്രാമ, ഷോർട്

8.4/10

Download

പ്രത്യേക സാഹചര്യത്തിൽ ഒരു മുറിയിൽ ഒന്നിച്ചു ചേരുന്ന വ്യത്യസ്തരായ 9 സ്ത്രീകളിലൂടെ, ആധുനിക സമൂഹത്തിൽ സ്ത്രീത്വത്തിന് എതിരെയുള്ള നിശിതമായ കടന്നുകയറ്റം പ്രതിപാദിക്കുന്ന ഹിന്ദി ഷോർട്ട് ഫിലിമാണ് ദേവി.
2020ൽ യു ട്യൂബിൽ റിലീസ് ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് ബോളിവുഡിലെ പ്രധാന താരങ്ങളാണ്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 02

Aunty Ji / ആന്റി ജി (2018)

പോസ്റ്റർ: ഷൈജു എസ്
ഭാഷഹിന്ദി
സംവിധാനംAdeeb Rais
പരിഭാഷഹരിദാസ്‌ രാമകൃഷ്ണൻ
ജോണർഷോർട്

7.3/10

Download

ജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന്, ആസിഡ് ആക്രമണത്തിന് ഇരയായ ഗീതിക എന്ന യുവതിയുടേയും, പർവീൺ എന്ന പാർസി വിധവയുടേയും ജീവിതത്തിലൂടെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് ആന്റി ജി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

ഷോർട് ഫിലിം ഫെസ്റ്റ് – 01

End Run / എൻഡ് റൺ (2020)

പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷഹിന്ദി
സംവിധാനംShakti Pratap Singh Hada
പരിഭാഷരജിൽ എൻ ആർ കാഞ്ഞങ്ങാട്
ജോണർആക്ഷൻ, ത്രില്ലർ, വാർ

Download

നിരവധി ഇൻഡ്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം, 2019 ഫെബ്രുവരി‌ 26-ന്, ആറ് മിറാഷ്-2000 പോർവിമാനങ്ങളുമായി പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര കേന്ദ്രങ്ങൾ തകർത്ത് തിരിച്ച് വരികയായിരുന്ന ഇൻഡ്യൻ പോർവിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ (SAM- Surface to Air Missile) ഭൗമോപരിതല മിസൈൽ തൊടുക്കുകയുണ്ടായി.
തുടർന്നുള്ള രംഗങ്ങൾ നേരിൽ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Animation, Comedy, Documentary, Drama, Fantasy, Hindi, Horror, Indonesian, Short, Short film Fest, Thriller, War Tagged: Adarsh Achu, Anoop Pc, Ashique Muhammad, Haridas Ramakrishnan, Jyothish Antony, Midhun S Ammancheri, Rajil NR Kanjangad, Sajin MS, Sanjay MS, Vishnu Prasad

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: msone[email protected]